ഇടുക്കി: ജില്ലയിൽ ഇന്നലെ 422 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 24.20 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 407 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 11 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന നാല് പേർക്കും ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 376 പേർ രോഗമുക്തി നേടി.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
അടിമാലി- 20
ചക്കുപള്ളം- 28
കാമാക്ഷി- 29
കട്ടപ്പന- 39
നെടുങ്കണ്ടം- 22
പാമ്പാടുംപാറ- 28
തൊടുപുഴ- 41
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |