SignIn
Kerala Kaumudi Online
Thursday, 29 July 2021 1.48 PM IST

ആശങ്കയായി ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം

d

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രണ്ടാംതരംഗത്തിൽ രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇരട്ടിയാകുന്നു. ഒരാഴ്ചയ്ക്കിടെ 50 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. പത്ത് ദിവസത്തിനിടെ നൂറ് പേരും കൊവിഡ് ബാധിതരായെന്നാണ് സൂചന. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിച്ചില്ലെങ്കിൽ സാഹചര്യം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ സർക്കാരിന് കത്ത് നൽകിയെങ്കിലും ഇതിൽ ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മെഡിക്കൽ കോളേജിൽ അടക്കം ആരോഗ്യ പ്രവർത്തകരുടെ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്. ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇരട്ടിയാവുകയാണ്. പ്രതിദിനം 10ലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.