SignIn
Kerala Kaumudi Online
Friday, 26 April 2024 6.31 PM IST

ചെന്നിത്തലയേയും മുല്ലപ്പളളിയേയും മാറ്റണം; സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ

chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനേയും കെ പി സി സി അദ്ധ്യക്ഷനേയും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് നേതാക്കളുടെ കത്ത്. കെ പി സി സിയുടേയും ഡി സി സികളുടേയും ജംബോ കമ്മിറ്റികൾ പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികൾ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളും സോണിയഗാന്ധിക്ക് അയച്ച കത്തിൽ നേതാക്കൾ ഉന്നയിക്കുന്നു.

യൂത്ത് കോൺഗ്രസിലെ 24 സംസ്ഥാന കമ്മിറ്റി നേതാക്കളാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. യു ഡി എഫ് കൺവീനർ എം എം ഹസനേയും മാറ്റണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. നേതൃമാറ്റം എന്ന ആവശ്യം പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സജീവമായ ചർച്ചകളിലേക്ക് കോൺ​ഗ്രസ് നേതൃത്വം കടന്നിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലും തീരുമാനിച്ചത് നേതൃമാറ്റം പോലെയുള്ള കാര്യങ്ങൾ വളരെ ആലോചിച്ച് സാവധാനം മതി എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മർദ്ദവുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തിയിരിക്കുന്നത്.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അടക്കമുളളവരാണ് കത്ത് അയച്ചിരിക്കുന്നത് എന്നാണ് വിവരം. പുനസംഘടന നടത്തിയില്ലെങ്കിൽ പാർട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്.

അതേസമയം, നേതൃ മാറ്റം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു. ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS, UDF, YOUTHCONGRESS, SONIA GANDHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.