SignIn
Kerala Kaumudi Online
Saturday, 27 April 2024 4.50 AM IST

ഹരിയാനയിൽ അജ്ഞാത ജ്വരം കാരണം മരണമടഞ്ഞത് 28 പേർ; കൊവിഡെന്ന് അധികൃതർ, പരിഭ്രാന്തി

covid

ഹരിയാന: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹരിയാനയിൽ അജ്ഞാത ജ്വരം. 28 പേരാണ് സംസ്ഥാനത്ത് അജ്ഞാത ജ്വരം പിടിപ്പെട്ട് മരണമടഞ്ഞത്. റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത്രയധികം പേർ മരിച്ചത്.

പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. 28 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരമെങ്കിലും 40 പേർ മരിച്ചതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ പരിഭ്രാന്തിയിലാണ്. അജ്ഞാതജ്വരമെന്ന്‌ നാട്ടുകാർ പറയുന്നുണ്ടെങ്കിലും കൊവിഡ് ബാധിച്ചാകാം ഇവർ മരിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്.

ഗ്രാമത്തിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം പറയുന്നു. തിതോലിയിലും സമീപ ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് പരിശോധന നടത്തിയ 746 പേരിൽ 159 പേരും കൊവിഡ് പോസിറ്റീവാണ്.

പരിശോധിച്ചവരിൽ 25 ശതമാനം പേരും കൊവിഡ് പോസിറ്റീവായതിനാൽ പ്രദേശത്ത് വലിയരീതിയിൽ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദർശിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രാകേഷ് സെയ്‌നി അറിയിച്ചു. ഏതായാലും മരണവുമായി ബന്ധപ്പെട്ട യഥാർഥ കാരണം കണ്ടുപിടിക്കുന്നതിനായി പരിശോധനകളും അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MYSTERY FEVER IN HARYANA, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.