തിരുവനന്തപുരം: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഇടത് വിദ്യാർത്ഥി സംഘടന എസ്എഫ്ഐ. പാലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ തുടർച്ചയായ അതിക്രമമാണ് നടത്തുന്നതെന്നും ഒരു രാജ്യത്തെ ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ സകല സാദ്ധ്യതകളെയും തകർത്തെറിഞ്ഞു കൊണ്ടാണ് ഈ അതിക്രമങ്ങൾ ഇസ്രായേൽ നടത്തുന്നതെന്നും എസ്എഫ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു. പാലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സംഘടനാ ഭാരവാഹികൾ അറിയിക്കുന്നു.
കുറിപ്പ് ചുവടെ:
'പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം : എസ്. എഫ്.ഐ
പാലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ സേനയുടെ അതിക്രമം തുടർന്നുകൊണ്ടിരിക്കയാണ്. ഒരു രാജ്യത്തെ ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ സകല സാധ്യതകളെയും തകർത്തെറിഞ്ഞു കൊണ്ടു തുടർച്ചയായി മനസാക്ഷിയില്ലാത്ത അതിക്രമങ്ങൾ നടത്തുകയാണ്.
ലോകത്ത് മനുഷ്യത്വം മരിക്കാത്ത മനസ്സുകൾക്കെല്ലാം പാലസ്തീൻ ജനതയുടെ പിറന്ന മണ്ണിൽ ആത്മഭിമാനത്തോടെ ജീവിക്കുന്നതിനായുളള നിലവിളികൾ വേദന ജനിപ്പിച്ചു കൊണ്ടിരിക്കയാണ്. പതിറ്റാണ്ടുകളായി ഇസ്രയേൽ തുടരുന്ന ആർത്തി പൂണ്ട ഈ കാടത്തത്തിന് അറുതി വരേണ്ടതായുണ്ട്.
പാലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് , പ്രസിഡന്റ് വി.എ വിനീഷ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |