SignIn
Kerala Kaumudi Online
Sunday, 06 July 2025 2.32 PM IST

'മുടി പോയാലും ഞാൻ അന്തസുള്ളവനാണ്'; കെ ബി ഗണേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് വിജയം കാരണം തല മൊട്ടയടിച്ച് യുവമോർച്ച നേതാവ്

Increase Font Size Decrease Font Size Print Page
kb-ganesh-kumar

കൊല്ലം: പത്തനാപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ കെ ബി ഗണേഷ് കുമാര്‍ വിജയിച്ചതിനെ തുടർന്ന് തല മുണ്ഡനം ചെയ്ത് യുവമോര്‍ച്ചാ നേതാവ്. യുവമോര്‍ച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത് കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരുടെ മുമ്പിൽ വച്ചാണ് തല മൊട്ടയടിച്ചത് . പത്തനാപുരം നിയോജക മണ്ഡലത്തില്‍ ഇത്തവണ ഗണേഷ് കുമാര്‍ പരാജയപ്പെടുമെന്നായിരുന്നു രഞ്ജിത്ത് കരുതിയിരുന്നത്.

ബിജെപി സ്ഥാനാര്‍ഥി ജിതിന്‍ ദേവ് വിജയിക്കുമെന്ന് കരുതിയാണ് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരോട് രഞ്ജിത്ത് പന്തയം വച്ചത്. വോട്ടെണ്ണുന്ന ദിവസം ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്നായിരുന്നു യുവമോർച്ചാ നേതാവിന്റെ വാക്ക്. പ്രവര്‍ത്തകനായ റിജുവുമായിട്ട് നേരമ്പോക്കിനായിരുന്നു രഞ്ജിത്ത് ഇങ്ങനെ പന്തയം വച്ചത്.

ഒടുവിൽ മുടി പോകുന്ന അവസ്ഥ വരികയായിരുന്നു. എന്നിരുന്നാലും മുടി പോയാലും താൻ അന്തസുള്ളവനാണെന്നും ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ പന്തയവുമായി കാണാമെന്നും രജ്ഞിത്ത് സധൈര്യം അറിയിച്ചു. കൊവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം കാരണമാണ് വാക്ക് പാലിക്കാൻ സമയമെടുത്തതെന്നും ഈ വര്‍ഷം മണ്ഡലത്തില്‍ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നതുകൊണ്ടാണ് പന്തയം വച്ചതെന്നും രഞ്ജിത്ത് വിശദീകരിക്കുകയും ചെയ്‌തു.

content details: yuvamorcha man shaves head due to ldf candidate kb ganeshkumars win in pathanapuram kollam.

TAGS: KB GANESHKUMAR, LDF, PATHANAPURAM, KERALA, INDIA, BJP, YUVAMORCHA, KERALA CONGRESS B
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.