കൊച്ചി: മെഡിക്കൽ ഓക്സിജൻ ആവശ്യം വർദ്ധിക്കുന്നത് പരിഗണിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാനിപ്പത്തിലെ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ളക്സിലെ എത്തിലീൻ ഗ്ളൈക്കോൾ പ്ളാന്റ് ഓക്സിജൻ ഉത്പാദന യൂണിറ്റാക്കി മാറ്റി. ഇതുവഴി ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ 270 മെട്രിക് ടൺ ഓക്സിജൻ ഐ.ഒ.സി പ്രതിദിനം ലഭ്യമാക്കുന്നുണ്ട്. 17 മെട്രിക് ടൺ ശേഷിയുള്ള 14 എൽ.എൻ.ജി ടാങ്കറുകൾ ഓക്സിജൻ ടാങ്കറുകളാക്കിയും മാറ്റി. 300 കോടി രൂപയാണ് ഇതിനകം കൊവിഡ് പോരാട്ടത്തിനായി ഐ.ഒ.സി ചെലവഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |