SignIn
Kerala Kaumudi Online
Friday, 26 April 2024 7.29 PM IST

കുടുംബവഴക്കിനെത്തുടർന്ന് ബന്ധുവീട്ടിലെത്തി വീട്ടമ്മയ്ക്ക് നേരെ വെടിവച്ചു, അഞ്ച് തവണയും ഉന്നം തെറ്റി

gun

വാളയാർ: കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവീട്ടിൽ കയറി യുവാവിന്റെ എയർ ഗൺ ആക്രമണം. അട്ടപ്പള്ളത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. അട്ടപ്പള്ളത്തു മംഗലത്താർ വീട്ടിൽ അന്തോണിയമ്മാൾക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്


യുവാവിന് ഉന്നം തെറ്റിയതിനാൽ ആർക്കും പരിക്കില്ല. ആറ്റുപ്പതി സ്വദേശി ബോസ്‌കോയ് ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയി. ഇയാൾ ഉപയോഗിച്ച എയർഗണ്ണും ഉണ്ടയും ബന്ധുക്കൾ പൊലീസിനു കൈമാറി. ബൈക്കിലെത്തിയ ബോസ്‌കോ വീട്ടിലേക്ക് ഓടിക്കയറി അടുക്കളയിലായിരുന്ന അന്തോണിയമ്മാളെ എയർ ഗൺ ഉപയോഗിച്ചു നിറയൊഴിച്ചു.

ആദ്യ വെടി ഉന്നം തെറ്റി വാതിലിൽ പതിച്ചു. ശബ്ദം കേട്ടു മക്കളും മരുമക്കളും ഓടിയെത്തി. വീണ്ടും വെടിയുതിർക്കാൻ ഉന്നം പിടിച്ച ബോസ്‌കോയെ ഇവർ തള്ളിമാറ്റിയെങ്കിലും വീണ്ടും വെടി പൊട്ടി. അഞ്ച് തവണ നിറയൊഴിച്ചെങ്കിലും ഉന്നം തെറ്റി ഭിത്തിയിലും വാതിലിലുമായാണു പതിച്ചത്. തുടർന്ന് പ്രതി ഇറങ്ങിയോടി ബൈക്കിൽ രക്ഷപ്പെട്ടു.സംഭവത്തിനു പിന്നാലെ ഇയാളുടെ സഹോദരൻ അന്തോണി വധഭീഷണി മുഴക്കി വീട്ടിലെത്തിയെന്നും അന്തോണിയമ്മാൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, GUN ATTACK, PALAKKAD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.