ബാങ്കോക്ക്: തായ്ലൻഡിലെ ഉഡോൺ പ്രവിശ്യയിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈലിൽ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു. യോയെൻ സായേൻപ്രസാർട്ടാണ് മരിച്ചത്. ഭർത്താവ് പിറന്നാളിന് സമ്മാനം നൽകിയ ഫോൺ ഉപയോഗിച്ച് ഗെയിം കളിക്കുന്നതിനിടെയായിരുന്നു സംഭവം. കൈയിൽ പൊള്ളലേറ്റതിന് സമാനമായ പാടുകളുമായാണ് മൃതദേഹം കണ്ടത്തിയത്. വൈദ്യുതാഘാതമേറ്റതിന് സമാനമായിരുന്നു ഈ പാടുകൾ. കൈകളിൽ ഫോണിന്റെ ചാർജിംഗ് കേബിൾ ചുറ്റിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവിരങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |