കല്ലമ്പലം: മണമ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ ആറുപേരെക്കൂടി കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു. പെരുംകുളം മൂങ്ങോട് സ്വദേശികളായ അജിത്, ജോസ്, സുഭാഷ്, സുരേഷ്, റിജു, ജോൺ എന്നിവരാണ് പിടിയിലായത്. മണമ്പൂർ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ജോഷിയെയാണ് (38) അക്രമിസംഘം കൊലപ്പെടുത്തിയത്. കേസിലെ നാലുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
റൂറൽ എസ്.പി സി.കെ. മധുവിന്റെ നേതൃത്വത്തിൽ വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടൻ, കടയ്ക്കാവൂർ സി.ഐ ജയപ്രകാശ്, എസ്.ഐമാരായ ശ്യാം, മാഹിൻ, മനോഹർ, ഗ്രേഡ് എസ്.ഐ രാജീവൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ്, ഡീൻ, ഗിരീഷ്, വിനോജ്, സി.പി.ഒമാരായ ശ്രീകുമാർ, സുജിത്ത്, ജയപ്രകാശൻ, എസ്.പി ഷാഡോ ടീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |