തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗത്തിനിടെ മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ രക്തദാനം. പത്ത് ദിവസത്തിനിടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിലേക്ക് 5,738 ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് രക്തം നൽകിയത്. 'വാക്സിനേഷന് മുമ്പ് രക്തം നൽകാം' എന്ന കാമ്പയിന്റെ ഭാഗമായാണ് രക്തദാനം നടത്തുന്നത്. എറണാകുളം (948), പാലക്കാട് (622), തിരുവനന്തപുരം (610), കണ്ണൂർ (533) ജില്ലകളാണ് രക്തദാനത്തിൽ മുന്നിട്ട് നിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |