SignIn
Kerala Kaumudi Online
Friday, 26 April 2024 8.55 PM IST

ഇരട്ടയാർ എൻ.സി.സി. യൂണിറ്റ് നഴ്‌സുമാരെ ആദരിച്ചു

ncc

കട്ടപ്പന: നഴ്‌സസ് ദിനത്തിൽ ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി. യൂണിറ്റ് ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരെ ആദരിച്ചു. എൻ.സി.സി. ഓഫീസർ റെജി ജോസഫിന്റെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാർക്ക് ഉപഹാരം നൽകി. കൂടാതെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെയും പുറ്റടി സി.എച്ച്.സിയിലെയും രോഗികൾക്ക് കുടിവെള്ളവും അവശ്യസാധനങ്ങളും എത്തിച്ചുനൽകി. മാനേജർ ഫാ. ജോസ് കരിവേലിക്കൽ, പ്രിൻസിപ്പൽ സിസ്റ്റർ റോസിൻ തുടങ്ങിയവർ നേതൃത്വം നൽകി. നെടുങ്കണ്ടം 33 കേരള ബറ്റാലിയന്റെ കീഴിലുള്ള ഇരട്ടയാർ യൂണിറ്റ് 25 ദിവസമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. ഇന്നലെ കട്ടപ്പന, ഉപ്പുതറ, വണ്ടൻമേട്, തങ്കമണി സ്റ്റേഷനുകളുടെ പരിധിയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കുപ്പിവെള്ളം, ബിസ്‌ക്കറ്റ്, സാനിറ്റൈസർ, മുഖാവരണം, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ വാഹനങ്ങളിൽ സൗജന്യമായി പരിശോധന കേന്ദ്രത്തിൽ എത്തിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചാൽ ഇവിടെ നിന്ന് കൊവിഡ് കെയർ സെന്ററുകളിലേക്കും കൊണ്ടുപോകും. കൂടാതെ മരുന്നുകളും അവശ്യസാധനങ്ങളും ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.