കൊവിഡ് വൈറസിനെ കുറിച്ച് 'തത്വചിന്താപരമായ' പ്രസ്താവന നടത്തിയ ബിജെപി നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. കൊവിഡ് വൈറസ് ഒരു ജീവിയാണെന്നും അതിനും നമ്മെയെല്ലാം പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിചിത്രമായ പ്രസ്താവന. 'ഫിലോസോഫിക്കലായി' നോക്കുകയാണെങ്കിലാണ് ഇങ്ങനെ കാണാൻ സാധിക്കുക എന്നാണ് അദ്ദേഹം പറയുന്നത്.
'ഫിലോസഫിക്കലായി നോക്കുകയാണെങ്കിൽ കൊറോണ വൈറസും ഒരു ജീവിയാണ്. അതിന് നമ്മളെ എല്ലാവരെയും പോലെ തന്നെ ജീവിക്കാനുള്ള അവകാശമുണ്ട്. പക്ഷേ നമ്മൾ മനുഷ്യർ കരുതുന്നത് നമ്മളാണ് ഏറ്റവും ബുദ്ധിമാൻമാരെന്നാണ്. എന്നിട്ട് ബാക്കിയുള്ളവയെ എല്ലാം ഉന്മൂലനം ചെയ്യുകയാണ്. അതുകൊണ്ടാണ് അത് തുടർച്ചയായി മ്യൂട്ടേറ്റ് ചെയ്യുന്നത്'-ത്രിവേന്ദ്ര സിംഗ് റാവത്ത് പറയുന്നു.
ഒരു പ്രാദേശിക ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ സുരക്ഷിതമായിരിക്കാൻ വൈറസിനെ ഇല്ലാതാക്കണമെന്നും ത്രിവേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. ഇന്ത്യയും ലോകവും കൊവിഡ് വൈറസ് മൂലമുള്ള കെടുതികൾ നേരിടുന്ന ഈ സമയത്തുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. വൈറസിന് ജീവിക്കാൻ'സെൻട്രൽ വിസ്തയിൽ ഇടം നൽകിക്കൂടെ'-എന്നും 'നിങ്ങളുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കൂ'-എന്നും മറ്റുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
content details: trivendra singh rawat makes philosophical statement about covid virus says it has the right the right to live.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |