ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം രണ്ടുകോടി കടന്നു. രോഗമുക്തി നിരക്ക് 83.50 ശതമാനമായി ഉയർന്നു. 3,44,776 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. 34,31,444പുതിയ രോഗികൾ. 4000 പേർ മരിച്ചു
ശരാശരി 3.35 ലക്ഷം പേരാണ് കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിനം രോഗമുക്തരാകുന്നത്. ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 37,04,893 ആയി. കർണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, യു.പി, ആന്ധ്ര, തമിഴ്നാട്, പശ്ചിമബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള രോഗികളുടെ 80 ശതമാനമാവും. മഹാരാഷ്ട്ര, കർണാടക, കേരളം തുടങ്ങി പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളിൽ 72.37 ശതമാനം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 20.08 ശതമാനമായി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |