SignIn
Kerala Kaumudi Online
Saturday, 27 April 2024 12.50 AM IST

കുടുംബശ്രീക്ക് പ്രത്യേക ആനുകൂല്യം

kudum

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് കുടുംബശ്രീ പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രത്യേക ആനുകൂല്യ പദ്ധതികൾ പ്രഖ്യാപിച്ചു. 19,500 എ.ഡി.എസുകൾക്ക് ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് അനുവദിക്കും. മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിൽ 93 കോടിയുടെ പലിശ സബ്സിഡി മുൻകൂറായി നൽകും. റിസർജന്റ് കേരള പദ്ധതിയിൽ അയൽക്കൂട്ടങ്ങൾക്ക് ഈ വർഷത്തെ പലിശ സബ്സിഡി ഇനത്തിൽ 76 കോടി രൂപ മുൻകൂറായി അനിവദിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവിന് 6 മാസത്തെ മൊറട്ടോറിയത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടും. സഹകരണ സ്ഥാപനങ്ങൾ കുടുംബശ്രീക്കു നൽകിയ വായ്പകൾക്കും ഇത് ബാധകമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.