തിരുവനന്തപുരം: സംസ്ഥാനത്ത് 18- 44 പ്രായക്കാർക്കുള്ള വാക്സിനേഷനിൽ ഗുരുതര രോഗമുള്ളവർക്ക് മുൻഗണന നൽകും.
ഹൃദ്രോഗം,കാൻസർ, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ വിവിധ രോഗങ്ങളുള്ളവർക്കാണ് മുൻഗണന. പരിഗണന
ലഭിക്കേണ്ടവർ ഇന്നു മുതൽ സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ
ഇങ്ങനെ
1·//www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
2. മുൻഗണന ലഭിക്കുന്നതിനായി //covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
3. മൊബൈൽ നമ്പർ നൽകുമ്പോൾ ഒ.ടി.പി ലഭിക്കും
4.ഒ.ടി.പി നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും
5.ജില്ല, പേര്, ലിംഗം, ജനന വർഷം, ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം, കൊ-വിനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐഡി എന്നിവ നൽകുക.
6.അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
(അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റിൽ ലഭ്യമാണ്.)
7. വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക
8. രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ചശേഷം അർഹരായവരെ വാക്സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കും.
9. വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാർ (മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയും മതി), അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |