ന്യൂഡൽഹി: ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും കൊവിഡ് രണ്ടാം വ്യാപനം തടയുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അലംഭാവം കാട്ടിയെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ വിമർശനം. നന്നായി തയ്യാറെടുത്താൽ മൂന്നാം വ്യാപനമുണ്ടായാലും ഭയപ്പെടാനില്ല.
മുന്നറിയിപ്പ് നൽകിയ ശേഷവുമുണ്ടായ അലംഭാവത്തിന്റെ പ്രത്യാഘാതമാണ് ഇന്നനുഭവിക്കുന്നത്. മനുഷ്യകുലത്തിനാകെ ഭീഷണിയായ കൊവിഡ് വെല്ലുവിളിക്കെതിരെ ഇന്ത്യയുടെ പ്രതിരോധം മാതൃകയാവണം. നേട്ടങ്ങളും കോട്ടങ്ങളും പറയാതെ വെല്ലുവിളി നേരിടാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൂട്ടായി പരിശ്രമിക്കണം. വിമർശനങ്ങൾ പിന്നീടാവാമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |