SignIn
Kerala Kaumudi Online
Friday, 26 April 2024 2.33 PM IST

ക്രൈസിസ് മാനേജ്‌മെന്റ് ടീമിന് പരിശീലനം

kila

തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് 19 ക്രൈസിസ് മാനേജ്‌മെന്റ് ടീം അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. 120 ഉദ്യോഗസ്ഥർ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ആമുഖ പ്രഭാഷണം നടത്തി. ഹരിത കേരളം കൺസൾട്ടന്റ് എൻ. ജഗജീവൻ, കില റിസോഴ്‌സ് പേഴ്‌സൺ എന്നിവർ ക്ലാസെടുത്തു. കില ഡെപ്യൂട്ടി ഡയറക്ടർ ഷഫീക് പി.എം സ്വാഗതം പറഞ്ഞു.
ജില്ലകളിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്രൈസിസ് മാനേജ്‌മെന്റ് ടീം പ്രവർത്തിക്കുന്നത്.
കൊവിഡ് തീവ്രവ്യാപന പശ്ചാത്തലത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, പ്രതിരോധ/ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകൽ, സർക്കാർ ഉത്തരവുകളും മാർഗ നിർദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കുന്നതിന് സഹായം നൽകൽ എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAINING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.