SignIn
Kerala Kaumudi Online
Saturday, 27 April 2024 1.55 AM IST

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കുളത്തൂർ: വീട്ടിലേക്ക് ഭക്ഷണം വാങ്ങാനെത്തിയ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം സെക്രട്ടറി രതീഷിനെ പൊലിസും നഗരസഭാ ജീവനക്കാരും നോക്കി നിൽക്കെ ആക്രമിച്ച സംഭവത്തിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ തുമ്പ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനിൽ ആദർശ് (25), കുളത്തൂർ മൂന്നാറ്റുമുക്ക് നഗരസഭാ സോണൽ ഓഫിസിന് സമീപം കിഴക്കുംവാരത്ത് രാജീവ് ഭവനിൽ ഷാ (26),സഹോദരൻ ഷൈജു ( 21 ), കുളത്തൂർ കിഴക്കുംകര പരക്കൂട്ടിയിൽ മനീഷ് (24) എന്നിവർക്കെതിരെയാണ് കേസ്.

യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും തുമ്പ സി.ഐയാേട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രതിഷിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഇയാളുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഒരു കാലിന് ഒടിവ് സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.