ഇന്റർ മിലാനെ 3-2ന് കീഴടക്കി യുവന്റസ്
ടൂറിൻ : ഒമ്പത് മഞ്ഞക്കാർഡുകൾ,രണ്ട് ചുവപ്പുകാർഡുകൾ,മൂന്ന് പെനാൽറ്റി കിക്കുകൾ,അഞ്ചു ഗോളുകൾ,അതിലൊന്ന് സെൽഫ് ... പത്തു കൊല്ലമായി തങ്ങൾ കൊണ്ടുനടന്നിരുന്ന ഇറ്റാലിയൻ സെരി എ കിരീടം ഇക്കുറി തട്ടിയെടുത്ത ഇന്റർ മിലാനുമായുള്ള 'യുദ്ധ'ത്തിൽ ജയിച്ച് യുവന്റസ്. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു യുവയുടെ വിജയം. ഇതോടെ പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനത്തുനിന്ന് വീഴാതെ ചാമ്പ്യൻസ് ലീഗ് പ്രവേശന സാദ്ധ്യതയും നിലനിറുത്തി.
24-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ യുവന്റസാണ് ആദ്യം സ്കോർ ചെയ്തത്.
35-ാം മിനിട്ടിൽ ലഭിച്ച സ്പോട്ട് കിക്ക് ഗോളാക്കി റൊമേലു ലുക്കാക്കു കളി സമനിലയിലാക്കി.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ക്വാർഡാഡോ യുവന്റസിന് വീണ്ടും ലീഡ് നൽകി.
83-ാം മിനിട്ടിലെ കെല്ലിനിയുടെ സെൽഫ് ഗോളിൽ ഇന്റർ വീണ്ടും ഒപ്പമെത്തി.
88-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി ക്വാർഡാഡോ യുവയ്ക്ക് ജയം സമ്മാനിക്കുന്നു.
55-ാം മിനിട്ടിൽ യുവന്റിന്റെ ബെന്റാങ്കറും അവസാന മിനിട്ടിൽ ഇന്ററിന്റെ ബ്രോസോവിച്ചും രണ്ടാം മഞ്ഞക്കാർഡ് കണ്ട് കളത്തിൽ നിന്ന് മടങ്ങിയിരുന്നു.
37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റായ ഇന്റർ മിലാൻ നേരത്തേ കിരീടം സ്വന്തമാക്കിക്കഴിഞ്ഞു.
11 കൊല്ലത്തിന് ശേഷമാണ് ഇന്റർ സെരി എ ചാമ്പ്യന്മാരാവുന്നത്.
75 പോയിന്റായ യുവന്റസ് അഞ്ചാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |