SignIn
Kerala Kaumudi Online
Wednesday, 23 June 2021 7.47 AM IST

നാല് ജില്ലകൾ ട്രിപ്പിൾ ലോക്ക് ഡൗണിൽ

lockdown

തിരുവനന്തപുരം:കൊവിഡ് വ്യാപനം നിയന്ത്രണാതീതമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം,മലപ്പുറം ജില്ലകളിൽ ഇന്നലെ അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു.നേരത്തേ പറഞ്ഞ വ്യവസ്ഥകളിൽ ഇന്നലെ ചില ഇളവുകൾ വരുത്തി. പാൽ,പത്രം, മത്സ്യം എന്നിവ വിതരണത്തിന് രാവിലെ എട്ടു വരെ സമയം അനുവദിച്ചു. നേരത്തെ ഇത് രാവിലെ ആറു വരെയായിരുന്നു. ബാങ്കുകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കാം. തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ. നേരത്തെ ഇത് ചാെവ്വ,വെള്ളി ദിവസങ്ങളിലായിരുന്നു. മറ്റ് പത്ത് ജില്ലകളിൽ ലോക്ക് ഡൗൺ തുടരും.

ട്രിപ്പിൾ ലോക്ക് ഡൗണുള്ളയിടങ്ങളിൽ സാധാരണ ജനജീവിതം സ്തംഭിക്കും. അത്യാവശ്യ വിഭാഗത്തിലുള്ളവർക്കും രോഗികൾക്കും പൊലീസിനും ആരോഗ്യപ്രവർത്തകർക്കും മാത്രമായിരിക്കും സഞ്ചാര സ്വാതന്ത്ര്യം.ജില്ലയെ മേഖലകളായി തിരിച്ച് പൊലീസ് നിയന്ത്രണവും, റോഡുകൾ വേലി കെട്ടി അടയ്ക്കലും, പൊലീസ് പരിശോധനയും ആൾക്കൂട്ടം തടയാൻ ആകാശത്തിലൂടെ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാകും.ക്വാറൻറൈൻ ലംഘനം കണ്ടെത്താൻ ജിയോ ഫെൻസിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറൻറൈൻ ലംഘിക്കുന്നവർക്കും, അതിനു സഹായം നൽകുന്നവർക്കുമെതിരെ കർശന നടപടികളെടുക്കും. ട്രിപ്പിൾ ലോക്ക് ഡൗണുള്ളയിടങ്ങളിൽ ഹോട്ടലുകൾക്കോ, മറ്റ് പാർസൽ ഭക്ഷണ വിതരണ സംവിധാനങ്ങൾക്കോ പ്രവർത്തിക്കാനാവില്ല. ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വം നൽകണം. കമ്യൂണിറ്റി കിച്ചനുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തേണ്ടി വരും.

മറ്റ് നിയന്ത്രണങ്ങൾ:

ജില്ലാ അതിർത്തികൾ അടയ്ക്കും, പ്രവേശനം പാസുള്ളവർക്ക്

പലചരക്ക് കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ

മരുന്നുകട, പെട്രോൾ ബങ്ക് എന്നിവ തുറക്കും.

വീട്ടുജോലിക്കാർ, ഹോം നേഴ്സ് ,പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ മുതലായവർക്ക് ഓൺലൈൻ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളിൽ യാത്ര ചെയ്യാം.

വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതി.

ബാ​ങ്കു​ക​ൾ​ ​ആ​ഴ്ച​യി​ൽ​ ​മൂ​ന്ന് ​ദി​വ​സം​ ​മാ​ത്രം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ലോ​ക്ക് ​ഡൗ​ൺ​ ​തീ​രു​ന്ന​ത് ​വ​രെ​ ​ബാ​ങ്കു​ക​ൾ​ ​ആ​ഴ്ച​യി​ൽ​ ​മൂ​ന്ന് ​ദി​വ​സ​മാ​യി​രി​ക്കും​ ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​തി​ങ്ക​ൾ,​ ​ബു​ധ​ൻ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ ​പ​ത്തു​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​മ​ണി​വ​രെ​യാ​യി​രി​ക്കും​ ​ഇ​ട​പാ​ടു​ക​ൾ.​ ​ര​ണ്ടു​മ​ണി​വ​രെ​ ​മ​റ്റ്ഒാ​ഫീ​സ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​ഉ​പ​യോ​ഗി​ക്കാം.​ ​നി​ശ്ചി​ത​ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ​ ​മി​നി​മം​ ​ജീ​വ​ന​ക്കാ​രെ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​നാ​ലു​ജി​ല്ല​ക​ളി​ൽ​ ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​ല​വി​ലു​ള്ള​ത് ​പ​രി​ഗ​ണി​ച്ചാ​ണി​ത്.​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​ബാ​ങ്കു​ക​ൾ​ ​ഒ​രേ​സ​മ​യ​ത്ത് ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് ​ഇ​ട​പാ​ടു​ക​ൾ​ ​സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ​അ​നി​വാ​ര്യ​മാ​യ​തി​നാ​ലാ​ണി​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.