ആലപ്പുഴ: നഗരസഭ ആരംഭിച്ച ടെലിമെഡിസിൻ സേവനം 25 ദിവസം പിന്നിടുന്നു. ജനറൽ ആശുപത്രി ,സ്ത്രീകളുടേയും കുട്ടികളുടെ ആശുപത്രി,മെഡിക്കൽ കോളേജ് ആശുപത്രി,സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ 30 ഓളം ഡോക്ടർമാർ നഗരസഭയിലെ ടെലി മെഡിസിൻ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. നിത്യേന നൂറിലധികം രോഗികൾ ടെലി മെഡിസിനിലൂടെ വൈദ്യ സഹായം തേടുന്നു. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൗൺസിലർമാർ മുഖേനയും നഗരസഭയുടെ ആരോഗ്യ വോളണ്ടിയർമാർ മുഖേനയും രോഗികൾക്ക് സൗജന്യമായി എത്തിച്ചു നൽകുന്നുണ്ട്.
ഇതുവരെ കൊവിഡ് പോസിറ്റീവ്,ക്വാറൻറ്റൈനിലുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർക്കടക്കം മുവായിരത്തിലധികം പേർ നഗരസഭയുടെ ടെലി മെഡിസിൻ സേവനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കൃത്യമായി മരുന്നുകൾ എത്തിച്ചു നൽകാൻ കൂടുതൽ ആരോഗ്യ വോളണ്ടിയർമാരെ നിയമിച്ചതായും നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അറിയിച്ചു.
ടെലി മെഡിസിൻ സേവനങ്ങൾക്ക് ഫോൺ: 0477 2251792,9020996060, 9745 202363
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |