കോഴിക്കോട്: കൺസ്യൂമർഫെഡ് കൊവിഡ് പ്രതിരോധ കിറ്റിന്റെ വിതരണം കോഴിക്കോട് റീജിയണിൽ ആരംഭിച്ചു. ഫ്ലാഗ് ഓഫ് റീജിയണൽ മാനേജർ സുരേഷ് ബാബു നിർവഹിച്ചു. വെയർഹൗസ് മാനേജർ ആർ.കെ ഷൈമ അദ്ധ്യക്ഷത വഹിച്ചു.ബിസിനസ് മാനേജർ വൈ.എം പ്രവീൺ നന്ദിയും പറഞ്ഞു.മരുന്നുകളും പ്രതിരോധ ഉൽപ്പന്നങ്ങളും അടങ്ങിയ കിറ്റ് 200 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ മുതലക്കുളം, പറോപ്പടി, താമരശ്ശേരി, കൊടുവള്ളി വയനാട് ജില്ലയിലെ കൽപറ്റ, മാന്തവാടി, എന്നീ നീതി മെഡിക്കൽ സ്റ്റോറുകളിലും കിറ്റുകൾ ലഭിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |