തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് മാത്രം അവസരം നൽകിയാൽ മതിയെന്ന തീരുമാനം പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭയിൽ ശൈലജയെ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തിൽ മാറ്റമില്ല. പാർട്ടി കൂട്ടായി ചർച്ച ചെയ്തെടുത്ത തീരുമാനമാണ്. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണ്. ശൈലജയ്ക്ക് വേണ്ടി സമൂഹ മാദ്ധ്യമങ്ങളിലെ പ്രചരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |