തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വർഷത്തെപ്പോലെ ഡിജിറ്റലായി, കൈറ്റ് വിക്ടേഴ്സ് വഴിയാകും അദ്ധ്യയനം.
കഴിഞ്ഞദിവസം ചുമതലയേറ്റ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ അദ്ധ്യയനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ വിശകലനം ചെയ്തു. ക്ലാസുകൾ സംബന്ധിച്ച് കൈറ്റ് സമർപ്പിച്ച ശുപാർശകൾ കൂടി പരിഗണിച്ചായിരിക്കും തുടർ നടപടി.
പുതിയ ക്ലാസുകൾ റെക്കാഡ് ചെയ്യാനുള്ള ഒരുക്കം കൈറ്റ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ കൊവിഡ് പ്രതിരോധ പരിപാടികളാണ് കൈറ്റ് സംപ്രേഷണം ചെയ്യുന്നത്. ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കഴിഞ്ഞ വർഷം റെക്കാഡ് ചെയ്ത ക്ലാസുകൾ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതയും പരിഗണിക്കും. കഴിഞ്ഞ വർഷത്തെ ഡിജിറ്റൽ ക്ലാസുകളുടെ കുറവുകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |