SignIn
Kerala Kaumudi Online
Saturday, 27 April 2024 9.06 AM IST

വൈപ്പിൻകരയ്ക്ക് അഭിമാനമായി അഡ്വ. ടി. എ. ഷാജി

shaji

വൈപ്പിൻ: വൈപ്പിൻ കരയ്ക്ക് അഭിമാനമായി ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ആയി നിയമിതനായ അഡ്വ. ടി. എ. ഷാജി. വൈപ്പിൻ ചെറായി സ്വദേശിയാണ്. വൈപ്പിൻദ്വീപിനെ പിടിച്ചു കുലുക്കിയ കുടികിടപ്പ് സമരങ്ങളുടെ മുന്നണി​പ്പോരാളി​യും ദീർഘകാലം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റുമായി​രുന്ന ടി​.കെ.അച്യുതന്റെ മകനാണ് ഷാജി​. ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തി​ന്റെയും വിജ്ഞാന വർദ്ധിനി സഭയുടെയും പ്രസിഡന്റായിരുന്നു ഷാജി​. ഗൗരീശ്വര ക്ഷേത്രത്തിന് മുന്നിലെ ഗജമണ്ഡപം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

ഹൈക്കോടതി​യി​ലെ പ്രമുഖ അഭി​ഭാഷകനായപ്പോൾ ചെറായി ബീച്ചിൽ നിന്ന് താമസം എറണാകുളത്തേക്ക് മാറ്റി​. ഹൈക്കോടതിക്ക് കീഴിലുള്ള ട്രെയിനിംഗ് ഡയറക്ടറേറ്റ് ഫാക്കൽറ്റി മെമ്പർ, കേരള ബാങ്ക്, റീജിയണൽ ക്യാൻസർ സെന്റർ എന്നിവയുടെ സ്റ്റാൻഡിംഗ് കോൺസൽ, വിവിധ സഹകരണ സ്ഥാപനങ്ങളുടേയും, എം. ജി. സർവ്വകലാശാലയുടേയും അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ലോയ്‌ഴ്‌സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.