SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.06 PM IST

സെറ്റുമുണ്ടുമായി പങ്കിയമ്മയെ കാണാൻ പി. രാജീവെത്തി

p-rajeev

ആലുവ: തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ അനുഗ്രഹം നൽകി വൈറലായ കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളി കല്ലുപുരയ്ക്കൽ പങ്കജാക്ഷിയെന്ന പങ്കിയമ്മയെ കാണാൻ സെറ്റുമുണ്ടുമായി മന്ത്രി പി.രാജീവ് വീണ്ടുമെത്തി. വോട്ടെണ്ണൽ കഴിഞ്ഞപ്പോഴും മധുരവുമായി പി. രാജീവ് ആദ്യമെത്തിയത് പങ്കിയമ്മയെ കാണായിരുന്നു.

ഇപ്പോൾ വ്യവസായ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയപ്പോഴാണ് വീണ്ടും പങ്കിയമ്മയെ കാണാനെത്തിയത്. പി. രാജീവ് വീട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ മുതൽ പങ്കിച്ചേച്ചി ആഹ്ളാാദത്തിലായിരുന്നു. മന്ത്രിയുമായി ഏറെ നേരം പങ്കിയമ്മ കുശലാന്വേഷണം നടത്തി. പി. രാജീവ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ പങ്കിയമ്മ ടിവിക്ക് മുമ്പിലിരുന്ന് ആഹ്ളാദം പങ്കിടുന്നതും വാർത്തയായിരുന്നു.

ലോകസഭ തിരഞ്ഞെടുപ്പിൽ പി. രാജീവ് പരാജയപ്പെട്ടപ്പോൾ പങ്കിയമ്മക്ക് സങ്കടം അടക്കാനായില്ല. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാജീവ് വീടിനടുത്തെത്തിയപ്പോൾ നേരിൽ കണ്ട് അനുഗ്രഹിച്ചു. കണ്ണീരൊഴുക്കി. 'ഇക്കുറി ജയിക്കണം മോനെ' എന്ന് പറയുന്ന പങ്കിച്ചേച്ചിയുടെ വീഡിയോയാണ് അന്ന് വൈറലായി.

സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.എം. ശശി, ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാൻ, ലായേഴ്സ് യൂണിയൻ നേതാവ് മനോജ് വാസു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, P RAJEEV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.