SignIn
Kerala Kaumudi Online
Saturday, 27 April 2024 7.49 AM IST

ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ ഭക്ഷ്യ മന്ത്രി

anil

തിരുവനന്തപുരം: ഭക്ഷ്യ, പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മന്ത്രി ജി.ആർ. അനിൽ ജനങ്ങളുമായി നേരിട്ട് സംവദിച്ച് വിലയിരുത്തും. ലോക്ക് ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും ഓൺലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ഇന്നുമുതൽ 28 വരെ ഉച്ചയ്ക്ക് രണ്ടു മണിമുതൽ മൂന്നു വരെ മന്ത്രി വെർച്വൽ സംവാദം നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫോണിലൂടെ ആശയവിനിമയം നടത്താം. 8943873068 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്.

വിശദമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ളവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്ളാറ്റ്ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, പി.ആർ.ഡി വെബ്സൈറ്റുകൾ വഴി ലഭ്യമാക്കും. ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും ഈ മാർഗങ്ങളിലൂടെ അറിയിക്കാം. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ 1967 എന്ന ടോൾ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോർട്ടലും നിലവിലുണ്ട്. min.food@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും രേഖാമൂലം അറിയിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GR ANIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.