കൊച്ചി: കേരള ഹൈക്കോടതിയിൽ പുതിയ അഡ്വക്കേറ്റ് ജനറലായി കെ. ഗോപാലകൃഷ്ണ കുറുപ്പും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനായി (ഡി.ജി.പി) അഡ്വ. ടി.എ ഷാജിയും ചുമതലയേറ്റു. ഇന്നലെ അഡ്വക്കേറ്റ് ജനറൽ ഒാഫീസിൽ നടന്ന ചടങ്ങിൽ മുൻ എ.ജി സി.പി. സുധാകര പ്രസാദ് ഇരുവരെയും സ്വീകരിച്ചു. തുടർന്ന് കെ. ഗോപാലകൃഷ്ണ കുറുപ്പിന് ചുമതല കൈമാറി. മുൻ ഡി.ജി.പി മഞ്ചേരി ശ്രീധരൻ നായർ, അഡി. അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് തുടങ്ങിയവരും സീനിയർ ഗവ. പ്ളീഡർമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |