SignIn
Kerala Kaumudi Online
Saturday, 11 May 2024 6.21 AM IST

ഹോമിയോ മരുന്നുകൾക്ക് നിശബ്ദ വിലക്ക്

homio

 ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയും തള്ളി

കൊല്ലം: കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഹോമിയോ, ആയുർവേദം, സിദ്ധ ചികിത്സാരീതികൾ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം പറയുമ്പോഴും അലോപ്പതിയുടെ വല്യേട്ടൻ മനോഭാഗം കൊവിഡ് ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു.
മിക്ക രോഗങ്ങൾക്കും ലോകം മുഴുവൻ ആശ്രയിക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തെയാണെന്ന അവകാശവാദമാണ് മറ്റ് ചികിത്സാരീതികളോട് വിവേചനം കാട്ടാൻ കാരണം. രോഗപ്രതിരോധത്തിന് പര്യാപ്തമാണെന്ന് ആയുഷ് മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിട്ടും ഹോമിയോ, ആയുർവേദ മരുന്നുകൾക്ക് ലഭിക്കേണ്ട പ്രചാരം ഇതുവരെ ലഭിച്ചിട്ടില്ല. ഇവ കപട ശാസ്ത്രമെന്നാണ് അലോപ്പതി വിശേഷിപ്പിക്കുന്നത്. ശാസ്ത്ര കണ്ടുപിടുത്തങ്ങളായ ഉപകരണങ്ങളുടെ പിൻബലമുള്ളതിനാൽ അലോപ്പതിക്ക് കൂടുതൽ പ്രചാരം ലഭിക്കുകയും ചെയ്തു.

ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

കൊവിഡ് വൈറസ് തടയുന്നതിന് ഹോമിയോപ്പതി, യുനാനി മരുന്നുകൾ ഫലപ്രദമാണെന്ന് കഴിഞ്ഞ ജനുവരിയിലാണ് ആയുഷ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്. ഹോമിയോപ്പതിയിലൂടെ അണുബാധ തടയുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തതായി ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയുടെ (സി.സി.ആർ.എച്ച്) ശാസ്ത്ര ഉപദേശക സമിതി അറിയിച്ചതിനെ തുടർന്ന് നടന്ന യോഗത്തിന് ശേഷമാണ് ആയുഷ് മന്ത്രാലയം പ്രസ്താവന നടത്തിയത്. ഈ മാസം സിദ്ധവൈദ്യത്തിലെ കഫസുര കുടിനീരിനും മന്ത്രാലയം അനുമതി നൽകിയിരുന്നു.

വിവാദമായി ആരോഗ്യമന്ത്രിയുടെ പ്രസ്താവന

ഹോമിയോ മരുന്നായ ആഴ്‌സെനിക് ആൽബം കൊവിഡ് പ്രതിരോധമരുന്നായി ഉപയോഗിക്കാമെന്ന മുൻമന്ത്രി കെ.കെ. ഷൈലജയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. കൊവിഡ് പ്രതിരോധമരുന്നായി കേരളത്തിൽ ഇവ വിതരണം ചെയ്തിട്ടുണ്ട്. കഴിച്ചവരിൽ രോഗവ്യാപനം കുറവായിരുന്നു. വന്നാൽ തന്നെ മൂന്നോ നാലോ ദിവസംകൊണ്ട് നെഗറ്റീവാകുമെന്നുമാണ് അന്ന് കെ.കെ. ഷൈലജ പറഞ്ഞത്. ഇതിനെതിരെ അലോപ്പതി വിദഗ്ദ്ധർ രംഗത്ത് വന്നു. മന്ത്രി പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശമാണെന്നാണ് ഇവർ വാദിച്ചത്. പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

1. ആഴ്‌സെനിക് ആൽബം

ഹോമിയോ മരുന്നായ ആഴ്‌സെനിക് ആൽബം രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുമെന്നും കൊവിഡിനെ പ്രതിരോധിക്കുമെന്നുമാണ് ആയുഷ്‌ വകുപ്പ് പ്രസ്താവിച്ചത്. പ്രതിരോധശേഷി കുറഞ്ഞവരിൽ മരുന്ന് ഫലപ്രദമാണ്. എല്ലാ സർക്കാർ ഹോമിയോ ആശുപത്രികളിലും മരുന്ന് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

2. നിർമ്മിക്കുന്നത്

I. ഗ്ലിസറിൻ, ആൽക്കഹോൾ, വെള്ളം എന്നീ മിശ്രിതത്തിലേക്ക് ആഴ്‌സെനിക് ട്രൈഓക്സൈഡ് ചേർക്കുന്നു
II. ഒരു മില്ലി മിശ്രിതത്തിൽ 99 മില്ലി ലിറ്റർ വെള്ളവും ഈതൈൽ ആൽക്കഹോൾ ചേർത്ത് നേർപ്പിക്കും
III. ഇത് പലതവണ ആവർത്തിച്ചാണ് നിർമ്മാണം

3. കഴിക്കേണ്ട വിധം

1. സ്ട്രിപ്പ് രൂപത്തിലുള്ളവയാണെങ്കിൽ തുടർച്ചയായി 3 ദിവസം (ഒരു ഗുളിക വീതം)​
2. വെളുത്ത മണികളാണെങ്കിൽ 4 എണ്ണം വീതം
3. ഓരോ 21 ദിവസങ്ങൾക്ക് ശേഷവും ഇതേരീതിയിൽ ബൂസ്റ്റർ ഡോസ്
4. കൊവിഡ് പോസിറ്റീവാകാൻ സാദ്ധ്യതയുള്ളവരുമായി ഇടപഴകുന്നവർക്ക് 21ന് പകരം 14, 7 ദിവസങ്ങൾ ഇടവേള
5. മറ്റുമരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കണം

''

ആഴ്സെനിക് ആൽബം ഗുണകരമാണെന്ന് നേരത്തെ തന്നെ വിലയിരുത്തിയതാണ്. അലോപ്പതി മാത്രമാണ് ശരിയെന്ന വാദം അംഗീകരിക്കാനാവില്ല.

ഹോമിയോ വിദഗ്ദ്ധർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.