തൃശൂർ : 2489 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 2147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,355 ആണ്. തൃശൂർ സ്വദേശികളായ 93 പേര് മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,25,371 ആണ്.
2,10,717 പേരാണ് ആകെ രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.36% ആണ്. സമ്പര്‍ക്കം വഴി 2123 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 14 പേര്‍ക്കും, 07 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |