തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 24,166 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂർ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂർ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസർകോട് 584, ഇടുക്കി 571, വയനാട് 315.
1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87%. 181 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 8063. 22,193 പേർക്ക് സമ്പർക്കബാധ. 1707 പേരുടെ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 2,41,966 പേരാണ് ചികിത്സയിലുള്ളത്. 8,76,584 പേർ നിരീക്ഷണത്തിലും. 4001 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |