തിരുവനന്തപുരം: ലോക്ക് ഡൗണിൽ അനുവദിച്ച ഇളവുകൾ പ്രകാരം ചൊവ്വ,ശനി ദിവസങ്ങളിൽ മൊബൈൽ, കമ്പ്യൂട്ടർ,കണ്ണട,ശ്രവണസഹായി എന്നിവ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ തുറക്കാം.തീവ്രവ്യാപനമുള്ള മലപ്പുറം ജില്ലയിൽ വിലക്ക് തുടരും.
വുമൺ ഹൈജീൻ സാധനങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്ന വാഹനങ്ങൾക്ക് ദിവസവും പ്രവർത്തിക്കാം. ഇവ സംബന്ധിച്ച് ഉത്തരവ് ഇറക്കി.
നിലവിലെ ലോക്ക് ഡൗൺ നാളെ (മേയ് 30)അവസാനിക്കും. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകും. ലോക്ക് ഡൗൺ തുടരുന്നതിനോട് സർക്കാരിന് താൽപര്യമില്ല. ജനജീവിതം ദുഃസ്സഹമാകുന്നതും സാമ്പത്തിക മുരടിപ്പുമാണ് കാരണം. എന്നാൽ രോഗവ്യാപനം സുരക്ഷിതമായി നിയന്ത്രിക്കാനാകുന്നതുവരെ ലോക്ക് ഡൗൺ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെയും ലോക്ക് ഡൗൺ നിയന്ത്രണ സമിതിയുടെയും നിലപാട്. രോഗവ്യാപനം 15 ശതമാനത്തിൽ താഴെ ആയാൽ തിങ്കൾ മുതൽ വെള്ളിവരെ കർശന നിയന്ത്രണവും ശനിയും ഞായറും ലോക്ക് ഡൗണും ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ രോഗവ്യാപന തോത് 16.4 ശതമാനമാണ്. രോഗവ്യാപനത്തിന്റെ തോത് 10 ശതമാനത്തിലും താഴെ എത്തുംവരെ ലോക്ക് ഡൗൺ തുടരണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശം. അത് സ്വീകരിച്ചാൽ, കൂടുതൽ ഇളവോടെ ലോക്ക് ഡൗൺ ഒരാഴ്ച നീട്ടാനാണ് സാധ്യത. 14 ദിവസമായി രോഗവ്യാപനം തുടർച്ചയായി കുറഞ്ഞുവരികയാണ്.
ശനി,ചൊവ്വ പ്രവർത്തിക്കുന്നവ (വില്പനയും അറ്റകുറ്റപ്പണിയും)
മൊബൈൽ,കമ്പ്യൂട്ടർ, ഗ്യാസ് സ്റ്റൗ,
കൃത്രിമ കാൽ, ശ്രവണസഹായി, കണ്ണട കടകൾ
യന്ത്രങ്ങളിൽ ചകിരിക്കയർ നിർമ്മാണ സ്ഥാപനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |