തിരുവനന്തപുരം: ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകൾ, കെ.എസ്.ആർ.ടി.സി ഗാരേജുകൾ, പൊലീസ് സ്റ്റേഷൻ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ നിർദ്ദേശിച്ചു. ഇവിടങ്ങളിൽ പഴയ വസ്തുക്കൾ തുറസായ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കുന്നതിനാലാണ് സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ സ്ഥാപനവും പരിസരവും മാലിന്യമുക്തമാക്കാൻ നിർദ്ദേശിച്ചത്.
സ്വകാര്യ വ്യക്തികൾ വീടും പരിസരവും വൃത്തിയാക്കി അണുനശീകരണം ചെയ്ത് ശുചീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കോൺക്രീറ്റ് കെട്ടിടങ്ങളുടെ മുകളിലും സൺഷേഡുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുന്നതിനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |