SignIn
Kerala Kaumudi Online
Friday, 26 April 2024 11.52 PM IST

വിദേശത്ത് വാക്‌സിനേഷൻ, മാർഗനിർദ്ദേശം പുറത്തിറക്കി

covid-

തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് വാക്‌സിനേഷനെപ്പറ്റിയും സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനെ പറ്റിയുമുള്ള സംശയങ്ങൾ ദുരീകരിക്കാനായി ആരോഗ്യവകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി.

 വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്

രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് താത്കാലികമായി ഒരു സർട്ടിഫിക്കറ്റ് ലഭ്യമാകും. തുടർന്ന് https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന് ടാബ് ക്ലിക്ക് ചെയ്യുക. വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റും മറ്റ് വ്യക്തിഗതവിവരങ്ങളും നൽകുക. സമർപ്പിക്കപ്പെട്ട അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് അർഹതയുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകും. അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്.എം.എസ്. ലഭിക്കും. അംഗീകരിക്കപ്പെട്ട അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. അപേക്ഷ നിരസിക്കപ്പെടുകയാണെങ്കിൽ അപേക്ഷ നിരസിക്കാനുള്ള കാരണം കാണിക്കുന്ന എസ്.എം.എസ്. ലഭിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷിക്കാം.

 രണ്ടാം ഡോസ് നേരത്തെ ലഭിക്കാൻ

മുൻഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന വൈബ് സൈറ്റിൽ അപേക്ഷിക്കുക. ഇതിനുള്ള സംവിധാനം ഉടൻ തന്നെ വെബ് സൈറ്റിൽ ലഭ്യമാകും. അപേക്ഷിക്കുന്ന സമയത്ത് യാത്രാ വിവരത്തിന്റെ രേഖകൾ അപ്‌ലോഡ് ചെയ്യണം. രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ എടുത്തിട്ടുള്ളവർക്ക് സംസ്ഥാനം നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കാനായി https://covid19.kerala.gov.in/vaccine/ൽ ഇതിനായി പ്രത്യേകം അപേക്ഷിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് മെഡിക്കൽ ഓഫീസർ നൽകിയിട്ടുള്ള പ്രൊവിഷണൽ സർട്ടിഫിക്കറ്റ് കൂടി അപ് ലോഡ് ചെയ്യണം.

 വിദേശത്ത് ആസ്ട്രസിനക്ക

വിദേശത്ത് വച്ച് ആസ്ട്രസിനക്ക വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് സംസ്ഥാനത്ത് നിന്ന് രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കാം. അവർ വാക്‌സിനേഷൻ കേന്ദ്രത്തിത്തിലെത്തി രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് ആദ്യ ഡോസിന്റെ വിവരങ്ങൾ കൊവിൻ സൈറ്റിൽ നൽകും. രണ്ടാം ഡോസ് നൽകിയ വിവരം രേഖപ്പെടുത്തിയതിന് ശേഷം അവർക്ക് കൊവിൻ സൈറ്റിൽ നിന്ന് അന്തിമ സർട്ടിഫിക്കറ്റ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 104 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.