പരിശോധന ശക്തമാക്കി പൊലീസ്
കൊല്ലം: കൊവിഡ് പ്രതിരോധ വസ്തുക്കൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഉപഭോക്താക്കൾക്കും പാരാതി അറിയിക്കാം. കൊല്ലം സിറ്റി പൊലീസിന്റെ കൊവിഡ് കൺട്രോൾ റൂം നമ്പറിലും റൂറൽ മേഖലയിൽ അതാത് പൊലീസ് സ്റ്റേഷനുകളിലെ ഫോൺ നമ്പരിലും ബന്ധപ്പെട്ട് പരാതികൾ നൽകാം. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയിൽ കൂടുതൽ തുക ഈടാക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്യും.
സിറ്റി പൊലീസ്: കൊവിഡ് കൺട്രോൾ റൂം: 9497960871
റൂറൽ പൊലീസ്: അതാത് പൊലീസ് സ്റ്റേഷൻ നമ്പരുകൾ
ഇനം - പരമാവധി വില (രൂപ)
പി.പി.ഇ കിറ്റ് - 328
ട്രിപ്പിൾ ലെയർ മാസ്ക് - 5
എൻ95 മാസ്ക് - 26
ഫേസ് ഷീൽഡ് - 25
പരിശോധനാ ഗ്ലൗസ് -7
സർജിക്കൽ ഗൗൺ - 78
ഏപ്രൺ - 14
സാനിറ്റൈസർ (500 മില്ലി) - 230
എൻ.ആർ.ബി മാസ്ക്- 96
ഓക്സിജൻ മാസ്ക് - 65
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |