SignIn
Kerala Kaumudi Online
Tuesday, 07 May 2024 5.44 PM IST

പശുക്കളിൽ കൃത്രിമ ബീജ സങ്കലനവും വാക്സിനും മുടങ്ങി, കർഷകരിൽ ആശങ്ക

dairy-farm

കോഴിക്കോട്: ലോക്ക് ഡൗണിൽ പശുക്കളിലെ കൃത്രിമ ബീജ സങ്കലനം മുടങ്ങുന്നത് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. അടച്ചിടൽ തുടങ്ങിയതോടെ ക്രിതൃമ ബീജധാനം നടന്നിരുന്നില്ല. വീടുകളിലെത്തിയുള്ള ചികിത്സയും ബീജധാനവും കൊവിഡിന്റെ ആദ്യ ഘട്ടത്തിലും വിലക്കിയിരുന്നു. വെറ്ററിനറി സെന്ററുകളിൽ പശുക്കളെ എത്തിച്ചാൽ ബീജധാരണം നടത്താമെന്ന് മൃഗ സംരക്ഷണ വകുപ്പ് ജീവനക്കാർ പറയുന്നുണ്ടെങ്കിലും ദീർഘ ദൂരം നടത്തിച്ച് പശുക്കളെ സെന്ററുകളിലെത്തിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

18 മുതൽ 24 വരെ മണിക്കൂറുകളാണ് ഈസ്ട്രസിന്റെ ( മദിക്കാലം ) ശരാശരി ദൈർഘ്യം. അതിനാൽ

പശുക്കളിൽ മദിലക്ഷണം കണ്ടാൽ ബീജധാനം നടത്തേണ്ടതുണ്ട്. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണം പല കർഷകർക്കും തടസമാവുകയാണ്. നേരത്തെ ഫോൺ വിളിയിൽ വീട്ടുമുറ്റത്ത് കൃത്രിമ ബീജധാന സൗകര്യം ലഭ്യമായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡാണ് (കെ.എൽ.ഡി.ബി) കൃത്രിമ ബീജധാനത്തിന് ചുക്കാൻ പിടിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് കൃത്രിമ ബീജധാന സൗകര്യം ഒരുക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം. പാൽ സംഭരണം നിർത്താനുള്ള മിൽമയുടെ തീരുമാനം ക്ഷീര കർഷകർക്ക് വലിയ നഷ്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. വെെക്കോൽ ക്ഷാമമാണ് കർഷകർ നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി. പാലക്കാട് ജില്ലയിൽ നിന്നാണ് വെെക്കോൽ എത്തിക്കൊണ്ടിരുന്നത്. ലോക്ക് ഡൗൺ ആയതോടെ അതും മുടങ്ങിയിരിക്കുകയാണ്. കാലിത്തീറ്റ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നുണ്ടെങ്കിലും അടിക്കടിയുളള വില വർദ്ധന കർഷകരുടെ നടുവൊടിക്കുകയാണ്.

മുടങ്ങി പ്രതിരോധ കുത്തിവെപ്പും

കാലവർഷത്തിന് മുന്നോടിയായി കന്നുകാലികൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെപ്പുകൾ ഇത്തവണ മുടങ്ങി. മഴക്കാലത്ത് പശുക്കളിൽ കുരലടപ്പൻ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കുന്നത് പതിവാണ്. വാക്സിനേഷൻ മുടങ്ങിയതോടെ നിരവധി പശുക്കൾ ചത്തു. കഴിഞ്ഞ വർഷം ഈ സമയത്താണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുക്കളിൽ ചർമ്മമുഴ രോഗം സ്ഥിരീകരിച്ചത്. കുളമ്പുരോഗ വ്യാപനവും വലിയ തോതിലുണ്ട്. അകിടുവീക്കം, ആന്ത്രാക്സ്, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്തു തുടങ്ങി. ഈ രോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻ വാക്സിനേഷൻ അനിവാര്യമാണ്.

'' വെെക്കോലും കാലിത്തീറ്റയും വേണ്ടത്ര ലഭിക്കാത്തതിനാൽ പാൽ ഉത്പ്പാദനം സാരമായി കുറഞ്ഞു. പശുക്കളിൽ പ്രത്യുത്പ്പാദന കുത്തിവെപ്പും വാക്സിനും മുടങ്ങിയത് ഭാവിയിൽ വലിയ പ്രയാസം സൃഷ്ടിക്കും'' എ. രമേശൻ -ക്ഷീരകർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.