SignIn
Kerala Kaumudi Online
Friday, 26 April 2024 4.24 PM IST

സമുദായത്തിന് ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങൾ ലഭിക്കണം,​ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് മുസ്സിം സംഘടനകൾ

cm-pinarayi-covid

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പിൽ നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സമുദായത്തിന് ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങള്‍ ലഭിക്കണം. വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും കത്തിൽ പറയുന്നു.

മദ്രസ അദ്ധ്യാപകർക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സർക്കാർ വിതരണം ചെയ്യുന്നെന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുക. വർഗീയ പ്രചാരണം

നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു കണ്ടെത്തല്‍. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ അനുപാതം പുനർനിശ്ചിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINORITY SCHOLARSHIP, KERALA HIGHCOURT, CM PINARAYI VIJAYAN, MUSLIMS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.