കോട്ടയം : 45 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഷീല്‍ഡും കൊവാക്സിനും ജില്ലയില്‍ ഇന്ന് 21 കേന്ദ്രങ്ങളില്‍ നല്‍കും. കൊവിഷീല്‍ഡ് 90 ശതമാനവും ഒന്നാം ഡോസുകാര്‍ക്കാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് സമയം. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കാണ് ഒന്നാം ഡോസ് നല്‍കുക. വിതരണ കേന്ദ്രങ്ങൾ: അയര്‍ക്കുന്നം പ്രാഥിമാകാരോഗ്യ കേന്ദ്രം ,പനച്ചിക്കാട് കമ്യൂണിറ്റി ഹാള്‍, ചീരഞ്ചിറ യു.പി.സ്കൂള്‍ , കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം , കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം , കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം , കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം, മണിമല പ്രാഥമികാരോഗ്യ കേന്ദ്രം, മീനടം പ്രാഥമികാരോഗ്യ കേന്ദ്രം, മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം, നാട്ടകം കുടുംബാരോഗ്യ കേന്ദ്രം , പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം , പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം , പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം, പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളി ഓഡിറ്റോറിയം , സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം, തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം , തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം , തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം, ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം , വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം.
കൊവാക്സിൻ
ഇന്ന് 21 കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് എടുക്കേണ്ട 45 വയിസിനു മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകും. ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ച പിന്നിട്ടവർക്ക് സ്വീകരിക്കാം.
www.cowin.gov.in പോർട്ടലിൽ രജിസ്ട്രേഷനും ബുക്കിംഗും നടത്തിയവർക്കു മാത്രമാണ് . വാക്സിൻ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവില്ല. വാക്സിനേഷൻ കേന്ദ്രങ്ങൾ: അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം,എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കാട്ടാന്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം, കുമരകം സാമൂഹികാരോഗ്യ കേന്ദ്രം, മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടയം എം.ഡി. സെമിനാരി സ്കൂൾ, നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം, പാന്പാടി താലൂക്ക് ആശുപത്രി, പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, ടി.വി പുരം പ്രാഥമികാരോഗ്യ കേന്ദ്രം, തലയോലപ്പറന്പ് സാമൂഹികാരോഗ്യ കേന്ദ്രം, തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം, വൈക്കം താലൂക്ക് ആശുപത്രി, വാഴൂർ കുടുംബാരോഗ്യ കേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |