SignIn
Kerala Kaumudi Online
Friday, 26 April 2024 2.50 PM IST

ഓൺലൈൻ അക്ഷരമുറ്റത്ത് വീണ്ടും ഫസ്റ്റ്ബെൽ

online

തൃശൂർ: വിദ്യാലയങ്ങളുടെ അക്ഷരമുറ്റങ്ങളിൽ മിഠായികളും ബലൂണുകളുമായി പാറിനടക്കേണ്ട കുരുന്നുകൾ ഇന്നു മുതൽ വീടിനുള്ളിലെ ഓൺലൈൻ പഠനമുറിയിലാകും. പഠനവും പ്രവേശനോത്സവവുമെല്ലാം മൊബൈലിലും ടാബ് ലെറ്റിലും ലാപ് ടോപ്പിലുമായി അവർ കാണും, പഠിക്കും. കഴിഞ്ഞ അദ്ധ്യയന വർഷം പൊതുവിദ്യാലയങ്ങൾ വിക്ടേഴ്‌സ് ചാനൽ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നത്. ഇത്തവണ അതത് വിഷയമെടുക്കുന്ന അദ്ധ്യാപകർ കൂടി ക്ലാസെടുക്കും.

ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകൾ പ്രത്യേകം സോഫ്റ്റ് വെയറിന് രൂപം കൊടുത്ത് ലൈവ് ക്‌ളാസും റെക്കാഡഡ് ക്‌ളാസും നൽകുന്നുണ്ട്. ക്ലാസെടുക്കുന്നത് യൂ ട്യൂബിലിട്ടും ഗൂഗിൾ മീറ്റ് വഴി കുട്ടികളുമായി ഇടപഴകിയും അദ്ധ്യയനം സജീവമാക്കും.


അതേസമയം, ഈ വർഷം ഓൺലൈൻ ക്ലാസുകൾ അതത് സ്‌കൂളുകളിലെ അദ്ധ്യാപകർ നിയന്ത്രിക്കുന്ന തരത്തിൽ ആയിരിക്കുമെന്നാണ് തീരുമാനമെങ്കിലും നിരവധി അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് അദ്ധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷങ്ങളിലും വിരമിച്ചവർക്ക് പകരം അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓൺലൈൻ ക്‌ളാസുകളായതും കൊവിഡിന്റെ രണ്ടാം തരംഗവുമാണ് നിയമനത്തിന് പ്രതിസന്ധിയായത്. ഒന്നര വർഷം മുൻപ് നിയമന ഉത്തരവ് കൈപ്പറ്റിയവർ അടക്കം ജോലി കാത്തിരിക്കുന്നുണ്ട്.

അദ്ധ്യാപക വിദ്യാർത്ഥി സംവാദവും സാദ്ധ്യം

ഇന്ന് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളുണ്ടാകും. ജൂൺ രണ്ട് മുതൽ നാലുവരെ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാകും ക്ലാസുകൾ. ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അദ്ധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചു.

ഇനി മൂല്യനിർണ്ണയ ക്യാമ്പുകളും

ജില്ലയിലെ ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമാകും. എസ്. എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴിന് ആരംഭിക്കും. അതിന് മുൻപ് ഹയർ സെക്കൻഡറിയുടെ പ്രധാന വിഷയങ്ങൾ മൂല്യനിർണയം നടത്തി അവസാനിപ്പിക്കണം.

വെല്ലുവിളികൾ ഇവ

മൊബൈൽ സൗകര്യമില്ലാത്തവരും റേഞ്ച് ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾ
രണ്ടോ മൂന്നോ വിദ്യാർത്ഥികളുളള വീടുകളിൽ ഒരു മൊബൈൽ മതിയാകാത്തത്
അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോൾ ഓൺലൈൻ ക്ലാസുകൾക്ക് തടസമുണ്ടാകുമെന്ന ആശങ്ക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.