SignIn
Kerala Kaumudi Online
Friday, 26 April 2024 5.22 PM IST

തന്നെ പരിഗണിക്കുന്നത് അണികളുടെ താല്പര്യം കണക്കിലെടുത്ത്: കെ. സുധാകരൻ

ks

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നത് അണികളുടെ താല്പര്യം കണക്കിലെടുത്താണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജൂണ്‍ ഒന്നിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും നേതാക്കൾ എതിർക്കുന്നുണ്ടെങ്കിൽ അവർ കോൺഗ്രസ് പ്രവർത്തകരോടാണ് മറുപടി പറയേണ്ടത്. പാർട്ടിയുടെ ഇപ്പോഴത്തെ നിർജീവാവസ്ഥ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ രക്തത്തിനായി ദാഹിച്ചിട്ടില്ല. വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണ്. പുതിയ നേതൃത്വവുമായി സഹകരിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഗ്രൂപ്പ് അടിസ്ഥാനമല്ല, അർഹതയാണ് മുഖ്യം. മെറിറ്റുള്ളവരെ അംഗീകരിക്കാൻ മടി എന്തിനാണെന്നും കെ സുധാകരൻ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.