ബെയിജിംങ്: ചൈനീസ് നഗരമായ ഗുവാങ്ഷുവിലെ രണ്ടിടത്ത് ലോക്ക് ഡൗൺ. പുതുതായി 11 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്. ഈ നഗരത്തിൽ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഒന്നരക്കോടിയാളം ജനങ്ങളുള്ള നഗരമാണ് ഗുവാങ്ഷു. ഇന്ത്യയിൽ കണ്ടു വരുന്ന ഡെൽറ്റ വകഭേദമാണ് ഇവിടെ
വ്യാപികുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ കഴിഞ്ഞ ദിവസങ്ങളിലായി പ്രാദേശിക സമ്പർക്കത്തിലൂടെ 30 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതുവരെ ചൈനയിൽ 91122 പേർക്കാണ് കൊവിഡ് ബാധിച്ചത്. 4636 പേർ മരണപ്പെട്ടു. നിലവിൽ 337 പേർ രാജ്യത്ത് ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |