SignIn
Kerala Kaumudi Online
Friday, 26 April 2024 7.02 AM IST

ലോക്ക് ഡൗൺ ഇളവിന് ഇനിയും കാത്തിരിക്കണം

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 2,424 പേർ കൊവിഡ് രോഗമുക്തി നേടി. 2081 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണത്തിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ കുറവുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് വീട്ടിലും വിവിധ ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30,745 ആണ്. കഴിഞ്ഞമാസം 1ന് എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളവരുടെ സംഖ്യ 52,836 ആയിരുന്നു. ഇരുപതിനായിരത്തിലേറെ രോഗികളാണ് ഒരുമാസത്തിനിടെ സുഖം പ്രാപിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 13 ആരോഗ്യപ്രവർത്തകരും പുറത്തുനിന്ന് വന്ന 13 പേരും ഉൾപ്പെടും.

പ്രാദേശിക തലത്തിൽ ഉയർന്ന രോഗവ്യാപനം തൃക്കാക്കര (149), പള്ളുരുത്തി (92), കളമശേരി (71) എന്നിവിടങ്ങളിലാണ് രേഖപ്പെടുത്തിയത്.

ആവോലി, കറുകുറ്റി, കൂത്താട്ടുകുളം, തേവര, പിറവം, അശമന്നൂർ, ആയവന, കൂവപ്പടി, ചളിക്കവട്ടം, തിരുവാണിയൂർ ,പല്ലാരിമംഗലം, ശ്രീമൂലനഗരം, അയ്യമ്പുഴ, എടക്കാട്ടുവയൽ, കരുവേലിപ്പടി, കീരംപാറ, കുട്ടമ്പുഴ, പാലക്കുഴ, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മഞ്ഞപ്ര, ,മൂക്കന്നൂർ, കോട്ടപ്പടി, തിരുമാറാടി, പിണ്ടിമന, പൂണിത്തുറ എന്നിവിടങ്ങളിൽ പ്രതിദിന രോഗവ്യാപനം 5 ൽ താഴെയാണ്.


വീടുകളിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ: 77557

ഇന്നലെ റിപ്പോർട്ട് ചെയ്ത് മരണം: 33

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.