കൊവിഡ് പ്രതിസന്ധിയിലായ കന്നട സിനിമ മേഖലയിലെ തൊഴിലാളികൾക്ക് സഹായം എത്തിച്ച് കെ.ജി.എഫ് താരം യഷ് .കന്നട സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരം അംഗങ്ങൾക്ക് അയ്യായിരം രൂപ വീതമാണ് യഷ് വിതരണം ചെയ്യുന്നത്. ഒന്നരക്കോടി രൂപയാണ് താരം ഇതിനായി ചെലവഴിച്ചത്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു. ഇൗ സഹായം പരിഹാരമല്ലെങ്കിലും പ്രതീക്ഷയുടെ കിരണമായി കെ.ജി.എഫ് 2 ഇൗവർഷം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തരുടെ തീരുമാനം. കൊവിഡ് കാരണം നിലവിൽ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും രണ്ട് മാസത്തിനുള്ളിൽ തുറക്കുമെന്ന പ്രതീക്ഷയിലാണ് കന്നട സിനിമ മേഖല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |