ലണ്ടൻ : ന്യൂസിലാൻഡിനെതിരായ ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി യാത്ര തിരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ളണ്ടിലെത്തും. ഈ മാസം 18നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇംഗ്ളണ്ടിലെത്തുന്ന ടീം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പരിശീലനം ആരംഭിക്കും. അഞ്ചുടെസ്റ്റുകളാണ് ഇംഗ്ളണ്ടുമായി കളിക്കുന്നത്. ഇംഗ്ളണ്ടുമായി ടെസ്റ്റ്,ഏകദിന,ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും പുരുഷ ടീമിനൊപ്പമാണ് യാത്ര തിരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |