കോട്ടയം: ഹൈക്കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കാൻ വൈകുന്നതിനെതിരെ ചീഫ് സെക്രട്ടറിക്ക് എൻ.എസ്.എസ്. കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചു. പട്ടിക പ്രസിദ്ധീകരിക്കേണ്ട സമയ പരിധി ഏപ്രിൽ 23ന് അവസാനിച്ചുവെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ സാമ്പത്തിക സംവരണം നിരർത്ഥകമാവുകയാണെന്നും വീഴ്ച ഉണ്ടായാൽ ചീഫ് സെക്രട്ടറിക്ക് എതിരെ വ്യക്തിപരമായി കോടതിയലക്ഷ്യനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. സർക്കാർ വീഴ്ചവരുത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻ.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചത്. ഒരുമാസത്തിനുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മാർച്ച് 24ന് കോടതി നിർദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |