ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ജി.എൻ. രംഗരാജൻ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. രംഗരാജന്റെ മകനും സംവിധായകനുമായ ജി.എൻ.ആർ കുമാരവേലനാണ് മരണവാർത്ത പുറത്തുവിട്ടത്. കമലഹാസനൊപ്പം ചെയ്ത ചിത്രങ്ങളാണ് രംഗരാജനെ ശ്രദ്ധേയനാക്കിയത്. കമലിന്റെ കരിയറിലെ സൂപ്പർഹിറ്റുകളായ കല്യാണരാമൻ, മീണ്ടും കോകില, കടൽ മീൻഗൾ, എല്ലാം ഇമ്പമയം തുടങ്ങിയ സിനിമകൾ ഒരുക്കിയത് ജി.എൻ. രംഗരാജനാണ്. പ്രമുഖ സംവിധായകൻ ഭീംസിംഗിന്റെ ചിത്രങ്ങളാണ് രംഗരാജനെ സിനിമാരംഗത്തേക്ക് എത്തിച്ചത്. പിന്നീട് സംവിധായകൻ എസ്.പി.രാമമുത്തുവിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. കഴിഞ്ഞ ഡിസംബറിൽ രംഗരാജന്റെ 90-ാം ജന്മദിനം ആഘോഷപൂർവം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |