ഹോങ്കോംഗ്: ടിയാനെൻമെൻ സ്ക്വയർ വാർഷിക ദിനത്തിൽ ജനാധിപത്യ നേതാവായ ചൗ ഹാംഗ് തുംഗിനെ തടവിലാക്കി ഹോങ്കോംഗ് പൊലീസ്. ജനാധിപത്യത്തിനുവേണ്ടി പോരാടുന്ന നിരവധി നേതാക്കളിൽ ജയിലിലാവാതെ അവശേഷിക്കുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണ് തുംഗ്.ടിയാനെൻമെൻ സ്ക്വയർ വാർഷിക ദിനം മെഴുകുതിരി കൊളുത്തി കൊണ്ട് എല്ലാ വർഷവും ആചരിക്കാറുണ്ട്. ഇതിന് സർക്കാർ ഇത്തവണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിയാനെൻമെൻ ദിനത്തിന്റെ സംഘാടകരിലൊരാളാണ് ചൗ. അനധികൃതമായി ജനങ്ങളെ സംഘടിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഇവർ തടവിലായതെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |