ദൃശ്യത്തിലെ നെഗറ്റീവ് ടച്ചുള്ള വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ റോഷൻ ബഷീർ നായകനാകുന്ന 'വിൻസെന്റ് ആൻഡ് ദി പോപ്പ് " എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അത്യന്തം സ്െെറ്റലസായിട്ടുള്ള ഗെറ്റപ്പിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷന്‍സ് ആണ് നിർമ്മാണം. തന്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ വിൻസന്റ് കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായുള്ള സൗഹൃദവും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിണക്കിയ ഇൗ ചിത്രത്തിൽ നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നു. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'വിൻസെന്റ് ആൻഡ് ദി പോപ്പ് ' ജൂൺ അവസാനവാരം പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |