കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് വളരെ മികച്ചതും ആശാവഹവുമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. എല്ലാവർക്കും കരുതൽ നൽകുന്ന ബഡ്ജറ്റാണിത്. കൊവിഡ് പ്രതിസന്ധിക്കിടെ പുതിയ നികുതി നിർദേശങ്ങളൊന്നും ബഡ്ജറ്റിലില്ലെന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസമാണ്. നികുതി ചോർച്ച തടയാനായി ഇ- ഗവേണൻസ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. കൊവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകാനും സർക്കാർ നടപടിയെടുക്കണം. നിരവധി സ്വകാര്യ കമ്പനികൾ വാക്സിനേഷൻ പദ്ധതിയോട് സഹകരിക്കാൻ തയാറാണ്. അവരെയും പ്രയോജനപ്പെടുത്തണം. അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |